കെഎസ്ആര്‍ടിസി ബസിൽ നിന്ന് എംഡിഎംഎ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ യുവതി പോലീസ് പിടിയിൽ

വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസിൽ നിന്ന് എംഡിഎംഎ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ യുവതിയെ പോലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി റഹീനയാണ് (27)പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍നിന്ന് റഹീനയെ പിടികൂടിയത്. 5.55 ഗ്രാം എംഡിഎംഎയാണ് റഹീനയുടെ പക്കൽ നിന്ന് കണ്ടെടുത്തത്.
പോലീസിനെ കണ്ട് ഭയന്ന യുവതി കൈയിലുണ്ടായിരുന്ന പൊതി പുറത്തേയ്ക്ക് എറിഞ്ഞ് കളയാൻ ശ്രമിച്ചതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ഇവരെ പിടികൂടി നടത്തിയ പരിശോധനയിലാണ് പൊതിയില്‍ എംഡിഎംഎയാണെന്ന് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എന്‍ ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എന്‍. ശ്രീജമോള്‍, ഡ്രൈവര്‍ കെ കെ ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha