പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ; പിടികൂടിയത് അഞ്ച് കിലോ പുകയില

കോഴിക്കോട് താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസർ ആണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
ഇന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മാത്രമല്ല നാസറിനെതിരെ കോട്പ ആക്ട് പ്രകാരം കേസ്സ് എടുത്ത എക്സൈസ് പിഴയീടാക്കി.
ഇയാളെ താമരശ്ശേരി എക്സ്സൈസ് റേഞ്ച്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ കെ. ഷാജിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തുടർന്ന് കൈവശം വച്ച പുകയില ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ വസന്തൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നൗഷീർ, റബിൻ, സുമേഷ്, വനിതാ ഓഫീസർ അഭിഷ, ഡ്രൈവർ കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരിന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha