യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറും പീഡനം , വീടാക്രമണമടക്കം എട്ടോളം കേസുകളില്‍ പ്രതിയുമായ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ വിട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി

യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറും പീഡനം , വീടാക്രമണമടക്കം എട്ടോളം കേസുകളില്‍ പ്രതിയുമായ സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജൂലൈ 2 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ പോലീസ്' കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍ വിട്ടത്. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ് (35) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
യുവതികളില്‍ നിന്ന് വഞ്ചനയിലൂടെ തട്ടിയെടുത്ത പണമുപയോഗിച്ച് ഇയാള്‍ 2 സ്വകാര്യ ബസുകള്‍ , ബ്രാന്‍ഡ് ന്യൂ ബുള്ളറ്റ് , വസ്തുവകകള്‍ എന്നിവ വാങ്ങി ബസ് മുതലാളിയായി വിലസുമ്പോഴാണ് നിയമത്തിന്റെ കരവലയങ്ങളില്‍ പെട്ട് ഇരുമ്പഴിക്കുള്ളിലായത്. ഒരു വനിതാ പോലീസും ഇയാളുടെ തട്ടിപ്പിനിരയായി.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭര്‍ത്താക്കന്‍മാരുമുള്ള സ്ത്രീകളുമാണ് ഇയാള്‍ ഇരകകളാക്കിയത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു..
ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാന്‍ പൊലീസ് ബാങ്കിന് കത്ത് നല്‍കി ഫ്രീസ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു.
പിന്നാലെ ഒളിവലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെ പ്രതിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha






















