മങ്കി പോക്സിനെ കുറിച്ച് ചിന്തിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല; വാക്സിനേഷൻ കോവിഡിനേക്കാൾ കഠിനമാണ്; പ്രമുഖ വൈറോളജിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മങ്കി പോക്സിനെ കുറിച്ച് സാധാരണ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യയിലെ പ്രമുഖ വൈറോളജിസ്റ്റും വാക്സിൻ വിദഗ്ധനുമായ ഡോ.ഗഗൻദീപ് കാങ് പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ഒൻപത് മങ്കി പോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്നും അഞ്ചും , ഡൽഹിയിൽ നിന്നും നാലും , ഒരു മരണവും ആകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“മങ്കി പോക്സ് മൂലമുള്ള മരണങ്ങൾ കുറവാണെങ്കിലും, അസുഖത്തിനെ കുറച്ചുകൂടി മനസ്സിലാക്കാൻ കേസുകൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്,” വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി പ്രൊഫസർ കൂടിയായ ഡോ.കാങ് പറഞ്ഞു.
ചില സന്ദർഭങ്ങളിൽ, വൈറൽ എൻസെഫലൈറ്റിസ് ( മസ്തിഷ്കജ്വരം ) മൂലമാണ് മരണങ്ങൾ സംഭവിക്കുന്നത്. മങ്കിപോക്സിൽ മാത്രമല്ല, എല്ലാ വൈറസുകളിലും എൻസെഫലൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൈറസ് മൂലമുണ്ടാകുന്ന വൈറൽ എൻസെഫലൈറ്റിസ് മസ്തിഷ്ക ക്ഷതത്തിനു കാരണമാകുന്നു. “ഇപ്പോൾ ലൈംഗിക ശൃംഖലകളിൽ മങ്കിപോക്സ് വ്യാപിക്കുന്ന ഒരു രീതിയുണ്ട്, എന്നാൽ ത്വക്കിലൂടെയുള്ള സമ്പർക്കം കാരണം മങ്കിപോക്സ് കൂടുതലായി പടരുന്നു.
ലൈംഗിക ശൃംഖലകളിൽ മാത്രമല്ല, അടുത്ത ബന്ധമുള്ള പല സാഹചര്യങ്ങളിലും മങ്കിപോക്സ് പടരാൻ സാധ്യതയുണ്ട്. ഇപ്പോൾ ഉള്ള രോഗത്തിന്റ തീവ്രത അനുസരിച്ച്, അറിയപ്പെടുന്ന രോഗികളുടെ ലൈംഗിക ബന്ധങ്ങൾ കണ്ടെത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അല്ലാത്തപക്ഷം, കോവിഡ് -19-ൽ ഉണ്ടായിരുന്ന പോലെ വിപുലമായ കോൺടാക്റ്റ് ട്രെയ്‌സിംഗ് എന്ന പ്രക്രിയ തുടരേണ്ടി വരും''. കാങ് കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, 300 ടെസ്റ്റുകൾ നടത്തിയാൽ ഒന്നോ രണ്ടോ അണുബാധകൾ മാത്രമേ പിടിപെട്ടിട്ടുള്ളൂവെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു.എങ്കിൽ അതിനെ ഓർത്തു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഇത് വ്യാപകമാകാൻ സാധ്യതയില്ല. സാർസ്-കോവി2 നെ അപേക്ഷിച്ച് ഈ രോഗം എളുപ്പത്തിൽ പകർന്നുപിടിക്കില്ല എന്നതാണ് ആശ്വസനീയമായ ഒരു കാര്യം, അതിനാൽ നിയന്ത്രണം മികച്ചതാണെങ്കിൽ പടരാൻ സാധ്യത കുറവെന്നാണ് പഠനത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha






















