രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി, ആദ്യമായി കണ്ട രാഷ്‌ട്രപതിക്ക് സമ്മാനമായി നൽകിയത് എന്താണ് എന്ന് കണ്ടോ?!! സന്തോഷത്തോടെ ഏറ്റുവാങ്ങി ദ്രൗപദി മുർമു..

രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിനെ സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹം ലക്ഷ്‌മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്‌ടപതിക്ക് സമ്മാനമായി നൽകിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും മന്ത്രിമാരും രാഷ്‌ട്രപതിയെ സന്ദർശിക്കുന്നുണ്ട്.
നേരത്തെ രാഷ്ട്രപാതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായിരുന്നപ്പോൾ. ഗോത്ര വിഭാഗത്തില്‍ നിന്നും ദ്രൗപതി മുര്‍മുവിന്റെയും മുസ്ലിം ആയ ആരിഫ് മുഹമ്മദ് ഖാന്റെയും പേരുകള്‍ക്കു പ്രാമുഖ്യമുണ്ടായിരുന്നു. അതേസമയം സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലാണ് ഇപ്പോൾ ഗവർണ്ണർ ഇടപ്പെട്ടിരിക്കുന്നത്.
കെ കെ രാജേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിലാണ് വിസിയോട് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത് പ്രിയ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഗവർണർ നടപടി സ്വീകരിച്ചിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല വിസി അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. എന്തായാലുംഈയൊരു നിയമനത്തിൽ ഗവർണ്ണർ വിശദീകരണം തേടിയിരിക്കുകയാണ്,
അതേസമയം സർക്കാരും ഗവർണറും തമ്മിലുള്ള വാക്കു തർക്കംവീണ്ടും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു പോര് ഉടലെടുത്തിരുന്നു. കേരളസർവകലാശാലാ വി.സി. നിയമനത്തിൽ ഇപ്പോഴും ഇരുവരും ഏറ്റുമുട്ടുകയാണ്.. കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണര്‍ സെർച്ച് കമ്മിറ്റി ഉണ്ടാക്കി. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണര്‍ ഉത്തരവ് ഇറക്കിയത്. സർക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണര്‍ക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്.
യഥാർഥത്തിൽ കേരള സർവകലാശാലയുടെ പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഈ വിവരം ഗവർണറെ അറിയിച്ചിരുന്നില്ല. പകരം സെനറ്റ് തിരഞ്ഞെടുത്ത ഡോ. രാമചന്ദ്രന് സമിതിയംഗമായി പ്രവർത്തിക്കാൻ അസൗകര്യമുണ്ടെന്ന് കാണിച്ചുള്ള ഒരു കത്ത് വെള്ളിയാഴ്ച സർവകലാശാല ഗവർണർക്ക് നൽകി. പുതിയ അംഗത്തെ തിരഞ്ഞെടുക്കാൻ സ്വാഭാവികമായും രണ്ടുമൂന്ന് ആഴ്ചയെടുക്കാം. ഈ സമയത്തിനുള്ളിൽ വി.സി. നിയമനത്തിലുള്ള ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha






















