ലൈവായി ബൈക്കിലിരുത്തി കുളിപ്പിച്ചു: അപ്പോൾ തന്നെ ലൈസൻസ് റദ്ദാക്കി അവാർഡും കൊടുത്തു:- യുവാക്കൾക്ക് എട്ടിന്റെ പണി കൊടുത്ത് എം വി ഡി

നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവർക്ക് താക്കീതുമായി മോട്ടർ വാഹന വകുപ്പിന്റെ ട്രോൾ വീഡിയോ. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി രണ്ടു യുവാക്കൾ ചേർന്ന് തയാറാക്കിയ റീൽസാണ് ഈ ട്രോളിന് ആധാരം. നടുറോഡിലൂടെ ഓടുന്ന ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളിൽ, പിന്നിലിരിക്കുന്നയാൾ ബൈക്ക് ഓടിക്കുന്നയാളെ ‘ലൈവായി കുളിപ്പിക്കു’ന്ന വിഡിയോയാണിത്.
യാതൊരു വിധ സുരക്ഷാമുന്നൊരുക്കങ്ങളോ, ഹെൽമറ്റോ ബൈക്കിൽ സഞ്ചരിക്കുന്നവർക്ക് ഉണ്ടായിരുന്നില്ല. നടുവിൽ വച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് കപ്പിൽ വെള്ളം കോരിയൊഴിച്ചാണ് പൊതുവഴിയിലെ കുളി. റോഡരികിൽ നിൽക്കുന്നവർ യുവാക്കളെ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെയാണ് 'നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്' എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ എം വി ഡി ട്രോൾ പങ്കുവച്ചത്.
എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവൻ കുളിക്കുന്നത്' എന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രോളുകൾ ഉണ്ടാക്കിയത്. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യമാണ് ‘ക്ലൈമാക്സ്’. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കിയെന്ന അറിയിപ്പും വിഡിയോയിലുണ്ട്.
https://www.facebook.com/Malayalivartha






















