കാലിൽ പരിക്കുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ടു:- ഇടിയുടെ ആഘാതത്തിൽ വീണ കാല്നടയാത്രക്കാരന്റെ ശരീരത്തിൽ മറ്റൊരു കാർ കയറി ഇറങ്ങി: ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം

റോഡിന് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം. വൈറ്റില -അരൂര് ദേശീയപാതയിലാണ് മരട് സ്വദേശി പുരുഷോത്തമൻ കാറിടിച്ച് മരിച്ചത്. കാലിന് പരിക്കേറ്റിരുന്ന പുരുഷോത്തമൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ ആലപ്പുഴ ഭാഗത്തു നിന്നും വന്ന കാറാണ് ഇടിച്ചിട്ടത്.
ഇടിയുടെ ആഘാതത്തിൽ വീണ പുരുഷോത്തമന്റെ ശരീരത്തിലൂടെ മറ്റൊരു കാർ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha






















