Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വല്ലാത്തൊരു ജീവിതം... ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു; പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ഇനി രാജ്യത്തിന്റെ ഉപരാഷ്ട്രപതി; 4 വര്‍ഷം രാഷ്ട്രീയ വനവാസം; ഇനി പൊളിക്കും

07 AUGUST 2022 09:05 AM IST
മലയാളി വാര്‍ത്ത

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ഇനി രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ ഐക്യത്തെ പപ്പടമാക്കിയാണ് ജഗ്ദീപ് ധന്‍കറുടെ വിജയം. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്‌രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വേയെയാണ് പരാജയപ്പെടുത്തിയത്. ബംഗാള്‍ മുന്‍ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. ധന്‍കറിന് 528 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള്‍ അസാധുവായി.

മമതയെ വിറപ്പിച്ച ഗവര്‍ണറാണ്. ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ നിലപാടുകള്‍. 2019 ല്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല.

 



സംസ്ഥാനത്തെ മുഴുവന്‍ ബിജെപി നേതാക്കള്‍ക്കും ചേര്‍ന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധന്‍കര്‍, ഭരണഘടനയും അതു ഗവര്‍ണര്‍ക്കു നല്‍കുന്ന അധികാരങ്ങളും വച്ച് ചെയ്തത്. അക്ഷരാര്‍ഥത്തില്‍ മമത ദീദിയെ 'ക്ഷ' വരപ്പിച്ചു ധന്‍കര്‍.

രാജസ്ഥാനിലെ കിത്താന ഗ്രാമത്തില്‍ 1951ലാണ് ജഗ്ദീപ് ധന്‍കര്‍ ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്‌കൂളിലും രാജസ്ഥാന്‍ സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1989-91 കാലഘട്ടത്തില്‍ രാജസ്ഥാനിലെ ജുഹുന്‍ജുനു മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രതിനിധിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1993ല്‍ രാജസ്ഥാനിലെ കിഷന്‍ഗണ്ഡ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

14 വര്‍ഷം രാഷ്ട്രീയ വനവാസമായിരുന്നു ജഗ്ദീപ് ധന്‍കറിന്. ഗുരുഗ്രാമില്‍ താമസിച്ച് ഡല്‍ഹിയിലും രാജസ്ഥാനിലുമായി അഭിഭാഷകജോലിയില്‍ മാത്രം ശ്രദ്ധിച്ച കാലം. ആ നാളുകളില്‍ ഇടയ്ക്ക് ജയ്പുരില്‍നിന്നു സ്വന്തം ഫാമില്‍ പോകുമായിരുന്നു, വിശേഷിച്ചും തണുപ്പുകാലത്ത്. അവിടെ, സായാഹ്നങ്ങളില്‍ അദ്ദേഹം അതിഥികളെ സല്‍ക്കരിച്ചു. താനുണ്ടാക്കി നല്‍കിയ കാപ്പിക്കു സ്വന്തം ജില്ലയുടെ പേരു നല്‍കി ജുന്‍ജുനു കാപ്പി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാലമായി ധന്‍കര്‍ കാണുന്ന ആ കാപ്പിനേരങ്ങള്‍ക്കു മുന്‍പും പിന്‍പും ധന്‍കറിനു രണ്ടു ജീവിതമാണ്.



ചിത്തോര്‍ഗഡിലെ സൈനിക സ്‌കൂളില്‍ പഠിച്ച ധന്‍കറിന് ഏറ്റവും ഇഷ്ടം ക്രിക്കറ്റും ഫുട്‌ബോളും. ഫിസിക്‌സിലും നിയമത്തിലും ബിരുദം നേടിയ ധന്‍കര്‍ അഭിഭാഷകജീവിതം തിരഞ്ഞെടുത്തു. രാജസ്ഥാനു പുറത്തൊരു ജീവിതം ആലോചിച്ചിട്ടുപോലുമില്ലാത്ത കാലം.

1987ല്‍ ദേവിലാല്‍ ഡല്‍ഹി ബോട്ട് ക്ലബ്ബില്‍ പ്രതിപക്ഷ കക്ഷികളുടെ വലിയ റാലി സംഘടിപ്പിച്ചു. ജാട്ട് വിഭാഗത്തിന്റെ ആവേശമായിരുന്ന ദേവിലാലിന്റെ വിളി ധന്‍കറിനും അവഗണിക്കാനായില്ല. അഞ്ഞൂറോളം വാഹനങ്ങളില്‍ നിറയെ ആളുകളുമായി എത്തിയ ധന്‍കര്‍ ദേവിലാലിന്റെ മനസ്സു നിറച്ചു. 1989ലെ തിരഞ്ഞെടുപ്പില്‍ ജുന്‍ജുനു ലോക്‌സഭാ മണ്ഡലത്തില്‍ ജനതാദളിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവിലാല്‍ പിന്നെ വിളിച്ചത്.

1989ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ ധന്‍കറിനു വി.പി.സിങ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായ ദേവിലാല്‍ അവസരം നല്‍കി. വി.പി.സിങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ദേവിലാല്‍ മന്ത്രിസഭയ്ക്കു പുറത്തുപോയപ്പോള്‍ ധന്‍കറും മന്ത്രിസ്ഥാനം വിട്ടു. പിന്നാലെ ചന്ദ്രശേഖര്‍ മന്ത്രിസഭയിലും ദേവിലാല്‍ ധന്‍കറിനെ ഉപമന്ത്രിയാക്കി.

ചന്ദ്രശേഖര്‍ മന്ത്രിസഭ വീണു, രാജീവ് ഗാന്ധി കൊല്ലപ്പെട്ടു, പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായി, എല്ലാറ്റിനും പുറമേ ദേവിലാലിന്റെ മുന്നില്‍ വഴികളടഞ്ഞു. ഇതോടെ ധന്‍കര്‍ കൂറുമാറി കോണ്‍ഗ്രസുകാരനായി. 1993ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാന്‍ നിയമസഭാംഗമായി. 1994ല്‍, തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു മകന്‍ ദീപക് മരിച്ചതു വേദനയായി. പിന്നാലെ രാഷ്ട്രീയ വനവാസം. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും സജീവ രാഷ്ട്രീയ ജീവിതം തിരിച്ചുകിട്ടാന്‍ പിന്നെയും വൈകി.



2016ല്‍ ബിജെപിയുടെ നിയമകാര്യ വിഭാഗത്തിന്റെ ചുമതല വഹിച്ചു. അപ്പോഴും സീനിയര്‍ അഭിഭാഷകനെന്ന സുപ്രീം കോടതിയിലെ മേല്‍വിലാസം നിലനിര്‍ത്തി. ബംഗാള്‍ ഗവര്‍ണറായി നിയമിതനായതു വഴിത്തിരിവായി. ബാക്കിയിനി ബംഗാളില്‍ കാണാം.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (21 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (34 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (39 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

Malayali Vartha Recommends