Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍..... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കാലാവധി നാളെ കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും, ഗവര്‍ണറുടെ നിലപാടില്‍ മുള്‍മുനയില്‍ സര്‍ക്കാര്‍

07 AUGUST 2022 06:49 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍..... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കാലാവധി നാളെ കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും, ഗവര്‍ണറുടെ നിലപാടില്‍ മുള്‍മുനയില്‍ സര്‍ക്കാര്‍.

കേസുകളെയടക്കം ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകുമെന്നതിനാല്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിനെ മുള്‍മുനയിലാക്കിയിരിക്കുകയാണ്. ഇവയ്ക്ക് അംഗീകാരം നേടിയെടുക്കുന്നതിന് ഗവര്‍ണറില്‍ കടുത്തസമ്മര്‍ദം ചെലുത്തിവരുകയാണ് സര്‍ക്കാര്‍.

 



എന്നാല്‍, ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. വെള്ളിയാഴ്ച ഡല്‍ഹിക്കുപോയ ഗവര്‍ണര്‍ 11-നേ മടങ്ങിയെത്തൂ. സംസ്ഥാനസര്‍ക്കാര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചു നല്‍കാനോ, തിരിച്ചയക്കാനോ ഗവര്‍ണര്‍ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവന്‍ സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചിരിക്കുന്നത്.
അതേസമയം സര്‍വകലാശാലാ കാര്യങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും പലതവണ ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാനായി വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചിരിക്കുന്നത്.


കേരള സര്‍വകലാശാലാ വി.സി. നിയമനത്തിന് സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയില്‍ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതിന് സമാനമായ സാഹചര്യമാണുണ്ടാവുന്നത്.



അടിയന്തര സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ സഭാസമ്മേളനം തുടങ്ങിയതുമുതല്‍ 42 ദിവസമേ ഇവയ്ക്ക് ആയുസ്സുണ്ടാകൂ. അവ വീണ്ടും നിലനില്‍ക്കണമെങ്കില്‍ ഓര്‍ഡിനന്‍സായിത്തന്നെ പുതുക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ അത് റദ്ദാക്കപ്പെടും. കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞശേഷം ബില്ലാക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ജൂലായ് 27-ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശുപാര്‍ശ 28-ന് രാജ്ഭവനിലെത്തി.

അഴിമതി തെളിഞ്ഞെന്നു കണ്ടെത്തിയാല്‍ മന്ത്രിയെ അയോഗ്യനാക്കാന്‍ ലോകായുക്തയ്ക്കുണ്ടായിരുന്ന അധികാരം എടുത്തുകളയുന്നതാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ ഭേദഗതി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (21 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (34 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (39 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

Malayali Vartha Recommends