ഇന്ത്യയുടെ അഭിമാനം... രാജ്യം തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് മോഹന്‍ലാല്‍; 333 നീലത്തിമിംഗലങ്ങളുടെ വലുപ്പമുള്ള പടുകൂറ്റന്‍ കപ്പല്‍; 8 കിലോമീറ്ററോളം നടക്കണം വിക്രാന്തിനെ കണ്ടറിയാന്‍; അഭിമാനനിമിഷമെന്ന് മോഹന്‍ലാല്‍

കൊച്ചി അങ്ങനെ വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുകയാണ്. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തില്‍ കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും.
അതിനിടെ മോഹന്‍ലാലിന്റെ വരവ് ഇന്നലെ വിക്രാന്തിനെ വ്യത്യസ്ഥമാക്കി. ഐഎന്‍എസ് വിക്രാന്ത് ടെറിട്ടോറിയല്‍ ആര്‍മി ഓണററി ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ ലാലും സംവിധായകന്‍ മേജര്‍ രവിയും സന്ദര്‍ശിച്ചു. കപ്പലിന്റെ നിര്‍മാണ പങ്കാളികളായ ഷിപ്‌യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ ഉള്‍പ്പെടെയുള്ള നാവികരോടും ഇരുവരും ആശയവിനിമയം നടത്തി.
ഏറെ നേരം കപ്പലില്‍ ചെലവഴിചച്ചു. വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും ഇരുവരും വിശദമായി ചോദിച്ചറിഞ്ഞു. കൊച്ചി ഷിപ്‌യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ വിമാനവാഹിനി കപ്പല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാവികസേനയ്ക്കു കൈമാറിയിരുന്നു. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പലാണിത്. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.
രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളില്‍ ഐഎസി1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും. ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും പേരു ചേര്‍ക്കും.
ആറു പതിറ്റാണ്ടു മുന്‍പു രാജ്യം കണ്ടൊരു കനവിന്റെ നിര്‍മാണത്തിലായിരുന്നു കൊച്ചിന്‍ ഷിപ്‌യാഡും നാവികസേനയും. ഇന്ന് അതു യാഥാര്‍ഥ്യമായിരിക്കുന്നു. ഐഎന്‍എസ് വിക്രാന്ത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പല്‍.
വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.
കപ്പലിന്റെ ഉള്ളില്‍ നല്ല തിരക്കാണ്. വിമാനവാഹിനിക്കുള്ളില്‍ അവസാനവട്ട മിനുക്കുപണികള്‍ തകൃതിയായി നടക്കുന്നുണ്ട്. ഒരേ സമയം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഏതാണ്ടു രണ്ടായിരത്തോളം പേര്‍. കപ്പലിലെ ഇടുങ്ങിയ വഴികളിലൂടെ തൊഴിലാളികളുടെ നിലയ്ക്കാത്ത ഒഴുക്ക്. 24 മണിക്കൂറില്‍ പതിനയ്യായിരത്തോളം പാദപതനങ്ങള്‍ വിമാനവാഹിനിക്കുള്ളില്‍ ഉണ്ടാകുന്നുവെന്ന് നാവികസേനയുടെ ഏകദേശ കണക്ക്.
കപ്പലിനകത്ത് ഒരു കാമോവ് കെഎ 31 ഹെലികോപ്റ്ററും മിഗ് 29 കെ യുദ്ധവിമാനവുമുണ്ട്. വിമാനങ്ങള്‍ കപ്പലിലേക്കു പറന്നിറങ്ങാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ മറ്റു രീതിയില്‍ എത്തിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉള്ളിലെത്തിച്ചതാണ്. ഭാരപരിശോധനയും മറ്റുമാണു ലക്ഷ്യം. വിമാനവാഹിനിയിലെത്തുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള സൗകര്യം ഹാംഗറിലാണ്. ഹാംഗറിനെ ഫയര്‍ ബാരിയര്‍ കര്‍ട്ടണ്‍ ഉപയോഗിച്ചു രണ്ടായി തിരിച്ചിരിക്കുന്നു. ഒരു ഭാഗത്തു തീപിടിത്തമുണ്ടായാല്‍ മറ്റേ ഭാഗത്തുള്ള വിമാനങ്ങളിലേക്കു തീ പടരുന്നില്ല എന്നുറപ്പാക്കാനുള്ള സംവിധാനം.
ചെറിയൊരു സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രിയാണു വിക്രാന്തിന്റെ മെഡിക്കല്‍ കോംപ്ലക്‌സ്. സിടി സ്‌കാന്‍ സൗകര്യമുള്ള, രാജ്യത്തിന്റെ ആദ്യ നാവികക്കപ്പലാണു വിക്രാന്ത്. മെഡിക്കല്‍ ജനറല്‍ വാര്‍ഡ്, ഐസൊലേഷന്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, കാഷ്വല്‍റ്റി, ഐസിയു, മോര്‍ച്ചറി എന്നിവയെല്ലാമുണ്ട് കോംപ്ലക്‌സില്‍. അടിയന്തര ജീവന്‍ രക്ഷാ ഉപകരണങ്ങളും രണ്ടു വെന്റിലേറ്ററുകളുമുള്‍പ്പെടെ സുസജ്ജമാണ് ഐസിയു. മെഡിക്കല്‍ ലാബ്, എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നിവയുമുണ്ട്. ദന്തരോഗത്തിനായി പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ഏറെ സവിശേഷതകളുണ്ട് വിക്രാന്തിന്.
"
https://www.facebook.com/Malayalivartha























