മഴക്കെടുത്തി; മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ

മൂന്നറിലെ കുണ്ടള എസ്റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടി. ഇവിടത്തെ കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടിയത്. സംഭവത്തെ തുടർന്ന് രണ്ട് വീടുകൾ മണ്ണിനടിയിലായി. ഇവിടെ ഉണ്ടായിരുന്ന ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയിലും ഉരുൾപൊട്ടി തൊട്ടടുത്തുണ്ടായിരുന്ന കടകളും ക്ഷേത്രവും മണ്ണിനടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടിയത്. ഒന്നര കിലോമീറ്റർ ദൂരെ നിന്നാണ് ഉരുൾപൊട്ടി മൂന്നാർ- വട്ടവട റോഡിലേക്ക് പതിച്ചത്.
ഇവിടെ 141 കുടുംബങ്ങളിലായി ഏതാണ്ട് 450ഓളം പേരാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെയാണ് ഉരുൾപൊട്ടിയത്. ഇതിന് സമീപത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടിയത്. മാത്രമല്ല പ്രദേശത്ത് ഇപ്പോഴും ചാറ്റൽ മഴ തുടരുന്നുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ജാഗ്രത തുടരുകയാണ്.
https://www.facebook.com/Malayalivartha
























