മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വിൽക്കാൻ ശ്രമം; ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിൽ

ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിലായിരിക്കുകയാണ്. മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയും പെരിന്തൽമണ്ണയിൽ ആക്രിക്കട നടത്തുന്നയാളുമായ അൻസാർ റഹീം (37) ആണ് ശനിയാഴ്ച വനപാലകരുടെ പിടിയിലായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മേലാറ്റൂർ പോലീസ് വേങ്ങൂരിലെ പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്കി (30) നെ കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതർ അൻസാർ റഹീമിനെ വേങ്ങൂരിൽനിന്ന് പിടികൂടിയിരുന്നത്.
അതോടൊപ്പം തന്നെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ പി. വിനു, എസ്.എഫ്.ഒ.മാരായ ലാൽവി നാഥ്, എം. വത്സൻ, എച്ച്. നൗഷാദ്, ബീറ്റ് ഓഫീസർമാരായ വി.ജി. ബീഷ്, വി.എ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























