സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ശേഷം സൗകര്യപ്രദമായ ദിവസം സമ്മേളനം വിളിക്കാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്നാണ് സൂചന.
പ്രത്യേക സമ്മേളനം നിര്‍ദ്ദേശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സ്പീക്കര്‍ എം.ബി. രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു. ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി സഭ സമ്മേളിക്കണമെന്നാണ് പ്രതിപക്ഷനേതാവ് നിര്‍ദ്ദേശിച്ചത്. ഇല്ലെങ്കില്‍ സൗകര്യപ്രദമായ ദിവസം ചേരണം. 14ന് അര്‍ദ്ധരാത്രി സമ്മേളനം പ്രായോഗികമാവില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
15ന് രാവിലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അവരവരുടെ മണ്ഡലങ്ങളില്‍ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പങ്കെടുക്കണം. അതിനാല്‍ 15ന് ശേഷം പ്രതിപക്ഷത്തിനും സൗകര്യമുള്ള ദിവസം സഭാസമ്മേളനം വിളിക്കാനാണ് ആലോചിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ സംരക്ഷിക്കാനായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം സമ്മേളനം പാസാക്കും.
https://www.facebook.com/Malayalivartha























