നാണക്കേടാണ് മുഖ്യ...പിണറായി വിജയന് കറുത്ത നിറത്തെ പേടി; കാനം മൗനി ബാബ!

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം. സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. എന്നാൽ ഇതിന് പുറമെ പ്രതിനിധികളും ആഞ്ഞടിച്ചു.
അതേസമയം തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ രീതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പ്രതിഷേധങ്ങളിലൂടെ വളർന്ന് വന്ന ഒരാൾ തന്നെ കറുത്ത മാസ്കിനെയും കറുത്ത ചിഹ്നത്തെയും നോക്കുക്കാണുന്നത് ജനാധിപത്യത്തിനോടുളള വെല്ലുവിളിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. എന്നാൽ നേരത്തെ നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രിക്ക് എതിരെ സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























