ബാണാസുര സാഗർ ഡാം ഇന്ന് തുറന്നേക്കില്ല; ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 773. 60 മീറ്റർ, റെഡ് അലർട്ട് പ്രഖ്യാപിച്ചത് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ, ഉച്ചയ്ക്ക് ശേഷം കളക്ടർ ഡാം അധികൃതരുമായി ചർച്ച നടത്തി അടുത്ത തീരുമാനമെടുക്കും

ബാണാസുര സാഗർ ഡാം ഇന്ന് തുറന്നേക്കില്ല എന്ന് റിപ്പോർട്ട്. ജലനിരപ്പ് ഉയരാത്തതിനാൽ ആണ് ഡാം ഇന്ന് തുറക്കാത്തത് എന്നാണ് അറിയാൻ കഴിയുന്നത്. ഉച്ചയ്ക്ക് ശേഷം കളക്ടർ ഡാം അധികൃതരുമായി ചർച്ച നടത്തി അടുത്ത തീരുമാനമെടുക്കും. 773. 60 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് എന്നത്.
അതോടൊപ്പം തന്നെ ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തത്.
കൂടാതെ ഷട്ടർ തുറക്കേണ്ടി വന്നാൽ സെക്കന്റിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരുന്നതായിരിക്കും. ഷട്ടർ തുറന്ന് ജലം ഒഴുക്കിയാൽ പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























