ജലനിരപ്പ് ഉയര്‍ന്നു.... മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ തുറന്ന ഷട്ടറുകളില്‍ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി, പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ജലനിരപ്പ് ഉയര്‍ന്നു.... മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ തുറന്ന ഷട്ടറുകളില്‍ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് അധികമായി ഉയര്‍ത്തിയത്. ഇതോടെ 2774 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിലെ നീരൊഴുക്ക് ശക്തമാണ്. സെക്കന്‍ഡില്‍ 4131 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
സ്പില്‍വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് കൂട്ടിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ .
https://www.facebook.com/Malayalivartha























