തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധം ശക്തം; കെ.ജി.എം.ഒ.എ നാളെ കരിദിനം ആചരിക്കും

തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതതിന് പിന്നാലെ പ്രതിഷേധം. സംഭവത്തെ തുടർന്ന് സർക്കാർ ഡോക്ടർമാര്‍ ആണ് എതിർപ്പുമായി രംഗത്ത് എത്തിയത്. കൂടാതെ ഇതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് അറിയിച്ചു. എന്നാൽ രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങൾ നടത്തില്ലെന്നും കെ.ജി.എം.എ അറിയിച്ചു.
അതേസമയം തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയിൽ നിർത്തി വിചാരണ ചെയ്തുവെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയിൽ പറയുന്നു. നിലവിൽ മരുന്ന് ക്ഷാമം തിരുവല്ലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നും, ഡോക്ടർമാർക്ക് എതിരായുള്ള അക്രമത്തിന് മന്ത്രി എണ്ണയൊഴിച്ചു കൊടുത്തു എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് ആണ് തിങ്കളാഴ്‌ച തിരുവല്ല താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിക്കുന്നത്.
മാത്രമല്ല മന്ത്രി വരുമ്പോൾ ആശുപത്രിയിൽ ആറ് ഡോക്ടർമാർ ഉണ്ടായിരുന്നു. ഇവിടെ രണ്ടു ഡോക്ടർമാർ മാത്രമല്ല മറ്റുള്ളവർ പല ഡ്യൂട്ടികളിൽ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും മന്ത്രി പരിശോധിച്ചില്ല എന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു. സംഭവ ദിവസം ഡോക്ടർമാരെ അപമാനിച്ചതിൽ കെ.ജി.എം.ഒയുടെ പ്രതിഷേധം മന്ത്രിക്കെതിരെയാണ്.
കഴിഞ്ഞ ദിവസമാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. തുടർന്ന് ആശുപത്രി പ്രവർത്തനത്തിൽ വീഴ്ച്ച കണ്ടെത്തി. ആരോഗ്യമന്ത്രി എത്തിയപ്പോൾ പ്രവർത്തിച്ചിരുന്നത് രണ്ട് ഒ.പികൾ മാത്രമാണ്. തുടർന്ന് സൂപ്രണ്ടിനെ മന്ത്രി സ്ഥലം മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha























