വൻ സ്വർണ്ണവേട്ട: കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തി: നെടുമ്പാശ്ശേരിയില്‍ നിന്ന് കടന്ന സംഘം തലശ്ശേരിയില്‍ പിടികൂടി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കസ്റ്റoസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ സംഘം പിടിയിൽ. തൃശ്ശൂർ വെന്നുർ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് പിടികൂടിയത്. ഒന്നരക്കിലോ സ്വർണ്ണവുമായുള്ള ബാഗുമായാണ് ഇവർ കടന്നത്.
അതേസമയം ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടർന്ന് പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി. നിലവിൽ നെടുമ്പാശ്ശേരി പൊലീസ് സംഘം തലശ്ശേരിയിൽ സ്വർണ്ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധ നടത്തുകയാണ്.
നേരത്തെ ഗൾഫിൽ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. ഹോട്ടല്‍ മുറിയിൽ അഫ്സൽ ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. തുടർന്ന് പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്നും എസ് ഐ പറഞ്ഞു.
https://www.facebook.com/Malayalivartha























