വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ ; സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് വലയിലാക്കുന്നത് പ്രതിയുടെ രീതി

തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോളജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂർ സ്വദേശിനിയായ പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് തനിക്ക് പുതിയൊരു കാർ വാങ്ങുന്നതിനു കൂടെ വരണമെന്ന് പറഞ്ഞായിരുന്നു ഇയാൾ പെൺകുട്ടിയെ തമ്പാനൂരിൽ എത്തിച്ചത്. പിന്നാലെ ഫ്രഷ് ആകണമെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടി ഉടനെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. തുടർന്ന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തമ്പാനൂർ പൊലീസാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. മാത്രമല്ല പെൺകുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പിന്തുടർന്ന് ഇവരെ വലയിലാക്കുകയാണ് ഇയാളുടെ രീതിയാണെന്ന് പോലീസ് പറയുന്നത്. ഇയാൾക്കെതിരായ സമാന പരാതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























