താജ്മഹലിനുള്ളില്‍ നിസ്‌കരിച്ച മലയാളികളെ തൂക്കിസിഐഎസ്എഫ്

താജ് മഹലിനുള്ളില്‍ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികള്‍. സംഭവത്തില്‍ കുറ്റക്കാരായാ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ നിന്നുള്ള അനസ്, മന്‍സൂരി, അവസാദ് എന്നിവരാണ് വിലക്ക് ലംഘിച്ച് താജ്മഹലില്‍ നിസ്‌കരിച്ചത്. ഇന്നലെയായിരുന്നു സംഭവം. മൂന്ന് പേരും ചേര്‍ന്ന് നിസ്‌കരിക്കുന്നത് പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടനെ വിവരം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരെയും സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തു.
വിലക്കുണ്ടെന്ന് അറിയാതെയാണ് നിസ്‌കരിച്ചത് എന്നായിരുന്നു മലയാളികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീട് മാപ്പ് എഴുതിനല്‍കിയ ശേഷം മൂന്ന് പേരെയും താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. താജ്മഹലില്‍ വെള്ളിയാഴ്ചകളില്‍ പ്രദേശവാസികള്‍ക്ക് മാത്രമാണ് നിസ്‌കരിക്കാന്‍ അനുമതിയുള്ളത്.
താജ്മഹലിനുള്ളില്‍ പുറത്തു നിന്നുള്ളവര്‍ പ്രാര്‍ത്ഥനകളും നമസ്‌കാരവും നടത്താന്‍ പാടില്ലെന്ന് 2018ലാണ് സുപ്രീം കേടതി വിധി വരുന്നത്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹലെന്നും അതിനാല്‍ ഈ സ്മാരകം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു വിധി പ്രസ്ഥാവത്തില്‍ പരമോന്നത കോടതി പറഞ്ഞത്. ആഗ്രയ്ക്ക് സമീപം മറ്റ് അനേകം പള്ളികളും ആരാധനാ സ്ഥലങ്ങളും ഉണ്ട്. പ്രാര്‍ത്ഥനയ്ക്കായി അവ ഉപയോഗപ്പെടുത്തണമെന്നും അന്നത്തെ ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നപ.
2018 ജനുവരി 24 ലെ വിധി അനുസരിച്ച് ആഗ്രയിലെ താമസക്കാരായവര്‍ക്ക് താജ്മഹലില്‍ നിസ്‌കരിക്കാന്‍ അനുവാദമുണ്ട്. അകത്ത് പ്രവേശിക്കുന്നവര്‍ സ്വദേശികള്‍ ആണെന്ന് തെളിയിക്കാന്‍ ഐഡി കാര്‍ഡും ആവശ്യപ്പെടും. എന്നാല്‍ താജ്മഹല്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മറ്റി മേധാവിയായ സയ്യിദ് ഇബ്രാഹിം ഹുസ്സൈന്‍ സെയ്ദി ഈ നിരോധനം അനാവശ്യമെന്നാണ് അന്ന് ആരോപിച്ചത്. ആര്‍ക്ക് വേണമെങ്കിലും താജ് മഹലിനുള്ളില്‍ കടന്ന് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കണം. നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമായ നടപടി! എന്നാണ് അദ്ദേഹം ഈ നിരോധനത്തെ വിശേഷിപ്പിച്ചിരുന്നത്. സ്വദേശികളും വിദേശികളും എന്ന വര്‍ഗീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വദേശികളായവരെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് അകത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നത് പോലെ വിദേശികള്‍ക്കും സൗകര്യമൊരുക്കി കൊടുക്കണമെന്ന് സയ്യിദ് ഇബ്രാഹിം ഹുസ്സൈന്‍ സെയ്ദി പറഞ്ഞുവെങ്കിലും സുപ്രീം കോടതി വിധിയാണ് ഇപ്പോഴും അവിടെ പ്രാബല്യത്തിലുണ്ട്. ഇത് മറികടന്നുകൊണ്ടാണ് മലയാളികളായ വിനോദ സഞ്ചാരികള്‍ നിസ്‌കരിച്ച് പണി വാങ്ങിക്കൂട്ടിയത്.
https://www.facebook.com/Malayalivartha






















