പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റില്‍ മെറിറ്റില്‍ പ്രവേശനം നേടിയത് 2,13,532 വിദ്യാര്‍ഥികള്‍. 94,057 പേര്‍ താല്‍ക്കാലിക പ്രവേശനമാണ് നേടിയത്. ആദ്യ അലോട്ട്മെന്റില്‍ 2,38,150 മെറിറ്റ് സീറ്റിലേക്കാണ് പ്രവേശനം നടത്തിയത്. 23,285 പേര്‍ പ്രവേശനം നേടിയില്ല. ഇവര്‍ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്തായി.
2874 സ്പോര്‍ട്സ് സീറ്റില്‍ 1599 പേര്‍ സ്ഥിരപ്രവേശനവും 596 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 676 പേര്‍ ചേര്‍ന്നിട്ടില്ല. മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റു ക്വോട്ടകളിലും വിഎച്ച്എസ്ഇയിലും പ്രവേശനം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha






















