രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ താമരശ്ശേരി എസ്ഐ സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ താമരശ്ശേരി എസ്ഐ സനൂജ്(38) കുഴഞ്ഞു വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
അപ്പോള്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് അദ്ദേഹം.
" fr
https://www.facebook.com/Malayalivartha






















