ഗവർണർ സർക്കാരിനെ വെള്ളം കുടിപ്പിച്ചു; പിന്നാലെ അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തുടരുകയാണ്. എന്നാൽ തന്റെ നിലപാടുകൾ ഗവർണർ കൃത്യമായി വ്യക്തമാക്കുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു സർക്കാർ.
തുടർന്ന് ഗവർണ്ണർ വിട്ടുവീഴ്ചക്കിലാതെ ഉറച്ചുനിന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ കേരളാ നിയമസഭാ സമ്മേളനം ഓഗസ്റ്റിൽ ചേരാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു .
എന്നാൽ ഗവർണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചത്. പകരം ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തിൽ നേരത്തെ ആക്കിയതാണെന്നാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവർണ്ണറെ അനുനയിപ്പിക്കാനാണെന്ന് വ്യക്തമാണ്.
അതേസമയം ഓർഡിനൻസ് വിവാദത്തിൽ അയയുന്നതിൻ്റെ സൂചന നൽകിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുടർന്ന് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ സഭ വിളിച്ചതിനെ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്തു. ഇതേസമയം തന്നെ സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ അടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണ്ണർ നൽകുന്ന സൂചന.
https://www.facebook.com/Malayalivartha






















