പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് ഡോക്ടർക്ക് ബോദ്ധ്യമായി... എന്നാൽ യുവതി ഇത് നിഷേധിച്ചു... പോലീസിന്റെ ചോദ്യത്തിൽ എല്ലാം മണി മണിപ്പോലെ പറഞ്ഞു..രണ്ട് കുട്ടികളുടെ അമ്മയായ സുജിത കാമുകനൊപ്പം കുറച്ച് നാൾ താമസിച്ച് തിരിച്ചെത്തി, വയർ വീർത്തപ്പോൾ എല്ലാവരെയും വിശ്വസിപ്പിക്കാൻ മറ്റൊരു അടവ് എടുത്തു ; പ്രസവിച്ചയുടൻ അരുംകൊല പോസ്‌റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തം...

തൊടുപുഴയിൽ പ്രസിവിച്ച ഉടനെ 'അമ്മ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള യുവതി ഒമ്പത് മാസം മുമ്പ് മറ്റൊരാൾക്കൊപ്പം തമിഴ്‌നാട്ടിലെ ഗുണ്ടൽപേട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നു. ഇത് ഇവരുടെ കാമുകനാണെന്നാണ് വിവരം.തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരികെ കൊണ്ടുവന്നത്.
ഈ ബന്ധത്തിലെ കുട്ടിയാവാമെന്നാണ് നിലവിലെ നിഗമനം. ഈ നിഗമനത്തെ സാധുകരിക്കുന്നതാണ് ഭർത്താവിന്റെ മൊഴി.പ്രസവിച്ചപ്പോൾ തന്നെ കുട്ടിക്ക് അനക്കമില്ലായിരുന്നെന്ന് യുവതി പറഞ്ഞെങ്കിലും പോസ്‌റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പിന്നീട് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നും മൊഴി നൽകി.
ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള യുവതി കുഞ്ഞ് തന്റെയല്ലെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഭർത്താവാണ് കുഞ്ഞിന്റെ അച്ഛനെന്ന് യുവതിയും പറയുന്നു. ശരീരത്തിലെ മാറ്റം കണ്ട് ആശാ പ്രവർത്തക അന്വേഷിച്ചെങ്കിലും ശരീരം വണ്ണം വയ്ക്കാൻ മരുന്നു കഴിക്കുന്നുണ്ടെന്നായിരുന്നു സുജിത മറുപടി നൽകിയത്. തൃശൂർ കൊരട്ടി സ്വദേശിയായ സുജിതയുടെയും ഭർത്താവിന്റെയും പ്രേമവിവാഹമായിരുന്നു. കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരനാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha






















