ഹർ ഘർ തിരംഗ പദ്ധതി വൻ ഹിറ്റ്; നെഞ്ചോടു ചേർത്ത് ഭാരതത്തിലെ ജനങ്ങൾ, വെറും പത്തു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി വിറ്റഴിച്ചതായി കണക്ക്

75ᦱo സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ പദ്ധതി നെഞ്ചോടു ചേർത്ത് ഭാരതത്തിലെ ജനങ്ങൾ. വൻതോതിലാണ് തപാൽ ഓഫീസുകൾ വഴി ജനങ്ങൾ നിലവിൽ പതാക വാങ്ങുന്നത്.
എന്നാൽ വെറും പത്തു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി വിറ്റഴിച്ചതായാണ് കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഒരു പതാകയ്ക്ക് 25 രൂപ വെച്ചാണ് സർക്കാർ ഈടാക്കിവരുന്നത്. ഓൺലൈൻ വഴി വാങ്ങുകയാണെങ്കിൽ പതാക വീട്ടിൽ എത്തിച്ചു തരാനുള്ള സൗകര്യവും തപാൽവകുപ്പ് ഒരുക്കിയിട്ടുമുണ്ട്.
അങ്ങനെ ഓൺലൈൻ വഴി മാത്രം ഒന്നേമുക്കാൽ ലക്ഷം പതാകകൾ വിറ്റു പോയിട്ടുണ്ടെന്ന് തപാൽവകുപ്പ് സാക്ഷ്യപ്പെടുത്തുകയാണ്. രാജ്യത്തുള്ള 4.2 ലക്ഷം തപാൽ കാര്യാലയങ്ങളിലെ ജീവനക്കാർ ഫലപ്രദമായി തന്നെ പ്രചരിപ്പിച്ചാൽ ഹർ ഘർ തിരംഗ ക്യാംപെയിൻ ഇനിയും ജനങ്ങളിലേക്കിറങ്ങിച്ചെല്ലുമെന്നും തപാൽ അധികാരികൾ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha






















