കുട്ടികള്‍ ബെല്ലടിച്ചു, സ്കൂൾ ബസ് മുന്നോട്ട് എടുത്തതോടെ ഓടിക്കയറാൻ ശ്രമിച്ച ക്ലീനര്‍ ടയര്‍ കയറി മരിച്ചു

തൊടുപുഴയിൽ സ്കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയര്‍ കയറി മരിച്ചു. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്കൂളിന്‍റെ ബസ് ക്ലീനറായ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.
കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















