സപ്ലൈകോയിലൂടെ കിലോയ്ക്ക് 60 രൂപയ്ക്ക് പരിപ്പ് നല്‍കും: അനൂപ് ജേക്കബ്

പൊതു വിപണിയില്‍ പയറുവര്‍ഗങ്ങളുടെ വില വര്‍ധിച്ചതോടെ സപ്ലൈകോയും വില കൂട്ടി. സബ്‌സിഡിയില്ലാതെ വില്‍ക്കുന്ന കടല, പരിപ്പ്, മുളക്, പഞ്ചസാര തുടങ്ങിയവയുടെ വിലയാണ് കൂട്ടിയത്. അതേസമയം സബ്‌സിഡി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സപ്ലൈകോ അറിയിച്ചു. ഏറ്റവും കൂടുതല്‍ വില ഉയര്‍ന്ന പരിപ്പ് കാര്‍ഡൊന്നിന് അര കിലോയാക്കി ചുരുക്കാനുള്ള തീരുമാനം പിന്‍വലിച്ചതായും 60 രൂപയ്ക്ക് തന്നെ പരിപ്പ് നല്‍കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























