താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ കാണാൻ പോയ അമ്മയെ തിന്നര്‍ ഒഴിച്ച് കത്തിച്ചു:- പ്രതിക്ക് ജീവപര്യന്തം
താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ കാണാൻ പോയ അമ്മയെ തിന്നര്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. തൃശൂര്‍ മുല്ലശ്ശേരിയില് മാനിനകുന്ന് വാഴപ്പിള്ളി ഉണ്ണികൃഷ്ണനെയാണ് (60) തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ, അമ്മ പോയി കണ്ടതിനാണ് ആക്രമണം. 2020 മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം നടന്നത്.
പ്രതി വീട്ടില്‍ ഓട്ടോറിക്ഷ പെയിന്റടിക്കാന്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഒഴിച്ച് അമ്മ വളളിയമ്മയെ കത്തിക്കുകയായിരുന്നു. 78 വയസുള്ള വള്ളിയമ്മക്ക് 95 ശതമാനം പൊള്ളലേറ്റു. പിറ്റെ ദിവസം ആശുപത്രിയില്‍വച്ചാണ് മരണം. കരച്ചില് കേട്ട് ഓടി വന്ന അയല്‍വാസിയോട് എന്റെ മകന് ചതിച്ചു- എന്ന് പറഞ്ഞിരുന്നു.
അയല്‍വാസിയുടെ മൊഴിയില്‍ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിക്ക് ജാമ്യം നല്‍കിയിരുന്നില്ല. തടവുകാരനായി പാര്‍പ്പിച്ച് നടത്തിയ വിചാരണയില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മുഖ്യമായി.
https://www.facebook.com/Malayalivartha