പോലീസിന്റെ അകമ്പടിയോടെ അദാനിയുടെ നെഞ്ചത്ത്; ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം പൊലീസിന് തടയാൻ സാധിച്ചില്ല, തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം വിജയത്തിലേക്ക്...

തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം തുറമുഖം ഉപരോധത്തില്‍ സംഘര്‍ഷം സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് അവിടെ നിലകൊള്ളുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടെ തിരുവനന്തപുരത്തിന്‍റെ തീരശോഷണം ശക്തമായെന്നും അതിന് പരിഹാരം വേണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഈയൊരു സാഹചര്യത്തിലും മൽസയതൊഴിലാളികൾ പിന്നോട്ട് നീങ്ങാതെ മുന്നോട്ട് തന്നെ കുതിക്കുകയാണ്. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം പൊലീസിന് തടയാൻ സാധിച്ചില്ല. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങുന്ന കാഴ്ചയാണ് അവിടെ നിന്നും കാണുവാൻ സാധിക്കുന്നത്. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം വിജയത്തിലേക്ക്. പോലീസ് അകമ്പടിയോടെ തന്നെ അദാനിയുടെ മുന്നിലേക്ക് അവർ നീങ്ങുന്നു.
സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായെങ്കിലും വലിയ പ്രശ്നത്തിലേക്ക് അത് കടന്നില്ല. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെടുകയുണ്ടായി. ഇത് സാധ്യമാകാതെ വന്നതോടെയാണ് അവരുടെ ആവശ്യം പരിഗണിച്ച് വിഴിഞ്ഞം തുറമുഖ മുഖത്തേക്ക് അവർ നീങ്ങുന്നത്...
https://www.facebook.com/Malayalivartha
























