നാലു സ്ത്രീകള്‍ പിടിയിലായി; കൊല്ലത്തും ഓണ്‍ലൈന്‍ പെണ്‍വാണിഭം

തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കൊല്ലത്തും പ്രവര്‍ത്തനം സജീവമാണെന്ന് റിപ്പോര്‍ട്ട്. നാല് സ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കൊല്ലത്തും പിടിമുറുക്കിയതായി വ്യക്തമായിരിക്കുന്നത്. ഇതോടെ മിക്ക ജില്ലകളിലും സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിശ്വാസത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് പൊലീസ് നത്തിയ പരിശോധനയില്‍ മുമ്പ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എട്ട് പേര്‍ കുടുങ്ങിയിരുന്നു. രണ്ട് ബൈക്കുകളും 18 മൊബൈല്‍ ഫോണുകളും അന്ന് പിടിചിചെടുത്തിരുന്നു.ഇതോടെ എല്ലാ ജില്ലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് വ്യാപകമായ റെയ്ഡിന് പോലീസ് തയ്യാറാകുന്നതായിട്ടാണ് വിവരം.
എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളേയും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വരെ ആവശ്യക്കാര്‍ക്ക് സംഘം എത്തിച്ചു നല്‍കിയിരുന്നു. ആദ്യ അറസ്റ്റ് ഉണ്ടായതോടെ സംഘം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കൊച്ചുസുന്ദരി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് ഇടപാടുകള്‍ക്കായി പെണ്‍വാണിഭസംഘം ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























