ഗവർണർക്ക് താക്കീതുമായി ഇപി.... ജലീലിനെ അകത്താക്കാൻ സിപിഎമ്മിന്റെ കട്ടസപ്പോർട്ട്?

കേരളത്തിലെ ഗവർണ്ണർ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ജന താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു 11 ഓർഡിനൻസുകൾ സർക്കാർ മുന്നോട്ട് വെച്ചത്. ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല. ഇപ്പോൾ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർഎസ്എസിന്റെ പ്രവർത്തകരും പ്രചാരകരുമാണ്. ഗവർണറുടെ ഓഫീസുകളിലും നിയമിക്കപ്പെടുന്നത് ആർഎസ്എസുകാരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എൽ.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചു എന്ന വേവലാതിയും പങ്ക് വച്ചിട്ടുണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഇപിയുടെ പ്രതികരണം കൂടി പുറത്ത് വന്നിരിക്കുന്നത്
ജലീലിനെ തള്ളിയാണ് നിലവിൽ സകല സിപിഎം നേതാക്കളും രംഗത്ത് വന്നിരിക്കുന്നത്. എനനാൽ പല പ്രമുഖ നേതാക്കളും ഈ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്‍റേത് പ്രഖ്യാപിത നിലപാടെന്നാണ് ഇ. പി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.
ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണമെന്നുമായിരുന്നു വിഷയത്തിൽ ഇപി ജയരാജന്റെ പ്രതികരണം. പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ. പി. ജയരാജൻ പറഞ്ഞു.
സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം. വി. ഗോവിന്ദനും പി. രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പോസ്റ്റ് പിൻവലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീൽ അറിയിച്ചത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നു എന്നാണ് കെ ടി ജലീൽ നൽകിയ വിശദീകരണം. എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാർ കെ ടി ജലീലിന്‍റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇൻവെർട്ടഡ് കോമയിൽ നടത്തിയ പ്രയോഗത്തിന്‍റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്ന് രാവിലെ വിവാദത്തോട് പ്രതികരിച്ച കെ ടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരിന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്‍റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947 ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്ന് തിരുത്തിയിട്ടുമുണ്ട്.
അതേസമയം ദില്ലി തിലക് മാർഗ് പൊലിസ് സ്റ്റേഷിനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ജലീലിനെെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.
https://www.facebook.com/Malayalivartha



























