Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗവര്‍ണര്‍ ലക്ഷ്യമിട്ടത് വലിയ പദവികൾ! ആഞ്ഞടിച്ച് ജയരാജൻ... ഗവര്‍ണര്‍ യജമാനപ്രീതിക്കായി പ്രവര്‍ത്തിക്കുന്നു

19 AUGUST 2022 04:26 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ​ഗവർണറെ ലക്ഷ്യം വച്ച് പല കോണുകളിൽ നിന്നും സിപിഎമ്മിന്റെ ആക്രമണം രൂക്ഷമാകുന്നത്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിട്ടത് ഗവർണർ പദവിയെക്കാൾ വലിയ പദവിയാണെന്നുള്ള ആരോപണമാണ് അതിൽ പ്രധാനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് വിമർശനവുമായി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്.

ഗവർണറുടെ ലക്ഷ്യം പാളിപ്പോയെന്നും യജമാന പ്രീതിയ്ക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. ഗവർണർ പദവിയിൽ ആരുവന്നാലും സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും എന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ വിവാദ നായകനാണെന്നും ജയരാജൻ ഇതോടൊപ്പം അഭിപ്രായപ്പെട്ടു.

വൈസ്‌ ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു ബില്‍. ഇതനുസരിച്ച്‌ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. നിലവില്‍, ഗവര്‍ണറുടെ പ്രതിനിധി, യു.ജി.സി. പ്രതിനിധി, സര്‍വകലാശാലാ പ്രതിനിധി എന്നിവരടങ്ങിയ മൂന്നംഗസമിതിക്കാണ്‌ ഈ ചുമതല. സമിതി സമര്‍പ്പിക്കുന്ന പാനലില്‍ നിന്ന്‌ ഒരാളെ വി.സിയായി ചാന്‍സലര്‍ നിയമിക്കുകയാണു രീതി.

ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നയാളെ വി.സിയാക്കാന്‍ ബുദ്ധിമുട്ടാകും. ഇത്‌ മറികടക്കാനാണു സമിതി അംഗങ്ങളുടെ എണ്ണം അഞ്ചാക്കാനുള്ള നീക്കം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നതാണു മറ്റൊരു ഭേദഗതി.

ഈ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാന്‍ ബാധ്യസ്‌ഥനാകും. സര്‍വകലാശാലാ പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിനു താത്‌പര്യമുള്ളവരാകുമ്പോള്‍ത്തന്നെ വി.സി. നിയമനത്തില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കും. സമിതിയിലെ യു.ജി.സി. പ്രതിനിധി വ്യത്യസ്‌ത പാനല്‍ മുന്നോട്ടുവച്ചാലും ഗവര്‍ണര്‍ക്കു പരിഗണിക്കാനാവില്ല.

ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തുനിന്നടക്കം രൂക്ഷമായ എതിര്‍പ്പുണ്ടായേക്കും. നിയമസഭ പാസാക്കിയാലും വിശദീകരണം തേടിയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചും നിയമത്തിന് അംഗീകാരം വൈകിക്കാൻ ഗവർണർക്കു സാധിക്കും. മൂന്നംഗ സേർച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ആളുകളായിരിക്കും ഇനി വി.സിമാരാകുമാരാകുക എന്ന വാദമാണ് പിണറയി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (34 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (40 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (50 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends