Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്... കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനില്‍ക്കും; സ്വപ്ന സുരേഷിനെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി; ജലീലിന്റെ പരാതിയില്‍ സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

19 AUGUST 2022 07:50 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിനെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലാപാഹ്വാനം , ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 153 പ്രകാരം എടുത്ത കേസ് നിലനില്‍ക്കും. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇടപെടേണ്ട യുക്തിസഹമായ കാരണങ്ങളിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് എഫ്‌ഐആറുകള്‍ റദ്ദാക്കുന്നത്. സ്വപ്നയുടെ കേസുകള്‍ അത്തരം വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.

അതേസമയം മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്തേയും പാലക്കാട്ടേയും കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ അന്വേഷണ സംഘം വേഗത്തിലാക്കിയത്. ജലീലിന്റെ പരാതിയില്‍ കേസെടുത്തത് കന്റോണ്‍മെന്റ് പൊലീസ് ആണെങ്കിലും നിലവില്‍ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്.

സ്വപ്നയ്ക്കും പി.സി.ജോര്‍ജിനും പുറമേ സരിത്തിനെയും ഈ കേസില്‍ പ്രതിയാക്കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് പ്രകാരം സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനും എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ്. എന്നാലും അറസ്റ്റിന് നീക്കമുണ്ടാകില്ല എന്നാണ് സൂചന. പകരം കുറ്റപത്രം വേഗം നല്‍കി, വിചാരണ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (4 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (36 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (42 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (52 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends