കൊലക്കേസ് പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സല്ലപിക്കാൻ അവസരമൊരുക്കി പൊലീസുകാര്‍!!! ഒടുവിൽ ആ നീക്കം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

കൊലക്കേസ് പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സല്ലപിക്കാൻ അവസരമൊരുക്കി പൊലീസുകാര്‍. ഒടുവിൽ പോലീസുകാർകുടുങ്ങി. കര്‍ണാടകയിലെ ധാര്‍വാഡ് നഗരത്തിലാണ് സംഭവം നടന്നത്. കൊലക്കേസ് പ്രതിയായ ബച്ചാ ഖാനെ ധാര്‍വാഡിലെ കോടതിയില്‍ ഹാജരാക്കാൻ ബെല്ലാരി പൊലീസ് എത്തിക്കുകയായിരുന്നു . ഇര്‍ഫാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ബച്ചാ ഖാന്‍.
കോടതിയില്‍ ഹാജരാക്കി കഴിഞ്ഞിട്ട് കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ബച്ചാ ഖാന് പൊലീസ് അവസരം ഒരുക്കികൊടുത്തു. പൊലീസ് കാവലിലായിരുന്നു സമാഗമം. ബച്ചാ ഖാന്റെ കാമുകി നേരത്തേ തന്നെ ബെംഗളൂരുവില്‍നിന്ന് ധാര്‍വാഡിലെത്തി ഹോട്ടല്‍ മുറിയില്‍ തങ്ങിയിരുന്നു. പക്ഷേ ഹുബ്ബാലി ഗോകുല റോഡ് പൊലീസ് ഈ വിവരം അറിഞ്ഞു. ഇതോടെ ആ പദ്ധതി പൊളിയുകയായിരുന്നു.
കൊലക്കേസ് പ്രതി കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്ഡ് നടത്തി ബച്ചാ ഖനെ കസ്റ്റഡിയിലെടുത്തു. ഇതോടെ ബച്ചാ ഖാനെ സഹായിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























