ജലനിരപ്പ് ഉയര്‍ന്നു, അരുവിക്കര ഡാമിന്റെ 2 ഷട്ടറുകൾ ഉയർത്തി, സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 30 സെന്‍റി മീറ്റർ വീതമാണ് ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. കേരളത്തിന്റെ തീരദേശ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അഞ്ച് ദിവസം മഴ കനക്കാനാണ് സാധ്യത. നാളെ രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 24-ാം തിയതി കോട്ടയം, ഇടുക്കി ജില്ലകളിലും 25-ന് ഇടുക്കിയില്‍ മാത്രവും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























