വാക്‌സിനെടുത്തിട്ടും രക്ഷയില്ല...! കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പുതിയയേടത്ത് ചന്ദ്രികയാണ് (53) പട്ടിയുടെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചന്ദ്രികയെ കൂടാതെ എട്ടുപേർക്കുകൂടി അതേ തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
അതുപോലെ കോട്ടയം വൈക്കത്ത് തെരുവ് നായ 5 പേരെ കടിച്ചു . ചെമ്പ് പഞ്ചായത്ത് പോസ്റ്റ് ഓഫീസിന് സമീപമാണ് നായയുടെ ആക്രമണമുണ്ടായത് .കടിച്ച നായ്ക്ക് പേവിഷബാധയുണ്ടാന്നാണ് സംശയം . കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ചക്കിടയിൽ തെരുവ് നായ ആക്രമിച്ചത് ഇരുപതിലേറെ പേരെ ആണ് .തുടർച്ചയായി മൂന്നാമത്തെ പ്രാവശ്യമാണ് തെരുവ് നായ ആക്രമണം ഉണ്ടാവുന്നത്.
https://www.facebook.com/Malayalivartha
























