Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സംസ്ഥാനത്ത് പേവിഷബാധ ആശങ്ക; 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ എത്തി, പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ്!

23 AUGUST 2022 12:34 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പേവിഷബാധ ആശങ്ക പരത്തുന്നതിനിടെ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ എത്തുകയുണ്ടായി. മരുന്നുക്ഷാമം നേരിടുന്നതിന്റെ ഭാഗമായാണ് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ഇത്തരത്തിൽ എത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്‌സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാക്‌സിൻ വാങ്ങാനായിരുന്നു സർക്കാരിന്റെ തീരുമാനം എന്നത്. കമ്പനിയുടെ സ്വന്തം ലബോറട്ടറിയിലെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നായിരുന്നു നിര്‍ദേശം നൽകിയത്. പേവിഷ വാക്‌സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു.

അങ്ങനെ വേണ്ടത്ര പരിശോധനയില്ലാതെ മരുന്നുവാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദത്തിലായി. ഇതേതുടർന്നാണ് പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. വാക്‌സിന്‍ ആശുപത്രികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. നായയും പൂച്ചയും കടിച്ച് ആന്റിറാബിസ് വാക്‌സിനെടുക്കുന്നതിനായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

അതേസമയം തെരുവുനായയുടെ കടിയേറ്റ സത്രീ പേവിഷബാധയ്‌ക്കെതിരായ വാക്സിൻ എടുത്തിട്ടും മരിച്ച സംഭവം ആശങ്ക ഉയർത്തുകയാണ്. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് സമീപത്തുവച്ച ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്. അന്ന് മറ്റ് എട്ടുപേർക്കും കടിയേറ്റിരുന്നു. എന്നാൽ ഇവരുടെ മുഖത്താണ് കടിയേറ്റത്. പത്തുദിവസം മുൻപ് തന്നെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രിക മരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 minute ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

Malayali Vartha Recommends