Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിലായി സംഭവത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്; ഇയാൾ വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി? ഇരുനൂറു കോടിയിലേറെ വില വരുന്ന ലഹരി മരുന്നുകൾ ഇന്ത്യയിലേക്ക് കടത്തി!

23 AUGUST 2022 01:51 PM IST
മലയാളി വാര്‍ത്ത

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിലായിരുന്നു. ഇയാൾ വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണിയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. രണ്ടു വര്‍ഷത്തിനിടെ ഇവർ ഇരുനൂറു കോടിയിലേറെ വില വരുന്ന ലഹരി മരുന്നുകൾ ഇന്ത്യയിലേക്ക് കടത്തിയത്. ഡല്‍ഹിയില്‍ താമസസിക്കുന്ന വനിതയാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത്.

ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ പിടിവള്ളിയാണ് സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച തപ്പിയെടുത്തത്. മാരക ലഹരി മരുന്നായ മെഥാക്വിനോൾ രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു. അതും ഒരു മലയാളിയാണ് പിന്നിൽ പ്രവർത്തിച്ചത്. രാജ്യാന്തര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18 കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ നായർ പിടിയിലായത്

സംഭവത്തിൽ കസ്റ്റംസും കസ്റ്റംസിന്റെ തന്നെ നർകോട്ടിക്സ് വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചു. മുരളീധരൻ നായരെ തിങ്കളാഴ്ച അങ്കമാലി കോടതി റിമാൻഡ് ചെയ്തു. സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്നാണ് മുരളീധരൻ മെഥാക്വിനോൾ കൊച്ചിയിലേക്കു കൊണ്ടു വന്നത്. ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ടു ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്.

ഡൽഹിയിൽ മുരളീധരനില്‍നിന്നു ലഹരിമരുന്ന് ഏറ്റുവാങ്ങാൻ കാത്തിരുന്ന ഇമ്മാനുവേല ഒമിഡ് എന്ന നൈജീരിയൻ യുവതിയെ അവർ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകൾ മുഴുവൻ ഇപ്പോൾ നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍ ഉണ്ടത്രേ. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ നടത്തുന്നതത്രേ. നൈജീരിയൻ യുവതിയെ അയച്ചതും സോഫിയയാണെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. മുരളീധരനും ഇമ്മാനുവേല ഒമിഡും ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരായി പ്രവർത്തിച്ചു അത്രേ.

മുരളീധരന്‍ മൂന്നു തവണ എത്തിച്ച ലഹരി മരുന്നും കൈമാറിയത് പിടിയിലായ ഇമ്മാനുവേലയ്ക്കാണ്. അതിന് മുന്‍പ് രണ്ടു തവണ വാങ്ങിയത് മറ്റൊരു യുവതിയാണ്. ഇത്തവണത്തെ ഇടപാടില്‍ രണ്ടു ലക്ഷം രൂപയായിരുന്നു മുരളീധരന് ലഭിച്ച പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ കയ്യിൽ നിന്ന് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (2 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

Malayali Vartha Recommends