എംബി രാജേഷ് മന്ത്രി വീണയെ ശകാരിച്ചത് ചര്‍ച്ചയാകുന്നു; വീണം സ്ഥിരം വിമര്‍ശനം ഏറ്റുവാങ്ങുന്ന മന്ത്രിയെന്ന്

സ്പീക്കര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയോട് വരെ അദ്ദേഹം കടുത്ത നിലപാട് സ്വീകരിക്കാറുണ്ട്. ഇതാണ് വീണാ ജോര്‍ജിനും സംഭവിച്ചിരിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരെ ആദ്യം രംഗത്തെത്തിയത് സി പി ഐ ആണ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വീണക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ!ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ!ര്‍ക്കാരില്‍ വീണ ജോര്‍ജ് ഇല്ലാതാക്കിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ഡെപ്യൂട്ടി സ്പീക്ക!ര്‍ ചിറ്റയം ഗോപകുമാറും വീണ ജോര്‍ജും തമ്മിലുള്ള പ്രശ്‌നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ!ര്‍ട്ടിലെ പരാമ!ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ!ര്‍ന്ന വിമര്‍ശനം , ജില്ലാ സമ്മേളനത്തിലും സിപിഐ ആവ!ര്‍ത്തിച്ചു. ഫോണ്‍ അലര്‍ജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. സി പി ഐയുമായി മാത്രമല്ല സി പി എമ്മുമായും വീണാ കോര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാര്‍ക്ക് ഒരിക്കല്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടത്.
മന്ത്രിമാര്‍ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം മുഖ്യമന്ത്രിയിലൂടെ നീങ്ങിയാല്‍ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാര്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയില്‍ ഇല്ല. മന്ത്രിമാര്‍ക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നല്‍കാറുമില്ല. മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി പല മന്ത്രിമാരും പത്ര സമ്മേളനങ്ങള്‍ നടത്താറില്ല. എന്നാല്‍ മന്ത്രി വീണാ ജോര്‍ജാണ് ഒടുവില്‍ അബദ്ധത്തില്‍ പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.കെ. ഷൈലജക്ക് നല്‍കിയ പരോക്ഷ മറുപടിയാണ് വീണാ ജോര്‍ജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി. അദ്ദേഹത്തിന്റെ ഓഫീസ് അക്കാര്യം മന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























