ഇക്രുവും പക്രുവും പിടിയില്‍ കുടുങ്ങിയത് കേരളത്തിലെ ലഹരി മാഫിയയിലെ പ്രധാന കണ്ണികള്‍,

ആലപ്പുഴ IB യും, മാവേലിക്കര എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവ് പിടികൂടി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശികളായ താജു (30), വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്രു എന്നും പക്രു എന്നും ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്‍ജിനീയറിങ് ബിരുദധാരികളായ ഇവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ AEC ശ്രീ. T അനികുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയിഡ്.
മാവേലിക്കര ചെങ്ങന്നൂര്‍ കേന്ദ്രികരിച്ചുള്ള ലഹരി വില്പന മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. അന്തര്‍സംസ്ഥാന ബന്ധമുള്ള ഇവര്‍ ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നത്. മയക്കുമരുന്ന് വില്പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ച് വരികെയായിരുന്നു പ്രതികള്‍. ഇവരുടെ വിതരണ ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചു ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ വില്‍പന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്താറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























