മഴ കടുക്കുന്നു: ട്രെയിനുകള്‍ക്ക് നിയന്ത്രണം, യാത്രക്കാര്‍ക്കായി കൂടുതല്‍ സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി.

എറണാകുളത്ത് പെയ്ത ശക്തമായ മഴയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി?ഗ്‌നല്‍ തകരാര്‍ ട്രെയിന്‍ ?ഗതാ?ഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
റദ്ദ് ചെയ്ത/നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രെയിനുകള്‍
കണ്ണൂര്‍ എക്‌സിക്യൂട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയില്‍ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു.
16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടിവ് ഇടപ്പള്ളിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു.
കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ഇടപ്പള്ളിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
കോട്ടയം വഴിയുള്ള 06769 എറണാകുളം കൊല്ലം മെമു എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും തൃപ്പൂണിത്തുറക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.
ആലപ്പുഴ വഴി തിരിച്ചുവിട്ട 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്‌നല്‍ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന, 17230 സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്സ് ഇന്ന് കോട്ടയം വഴി തന്നെ സര്‍വീസ് നടത്തും.
അതേസമയം, സി?ഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ?ഗതാ?ഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി. രംഗത്തെത്തി. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെ കൂടുതല്‍ സര്‍വ്വീസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തി, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സര്‍വീസ് നടത്തും. കൂടാതെ, നിലവില്‍ സര്‍വീസ് നടത്തിവരുന്ന തിരുവനന്തപുരം കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം ബൈപ്പാസ് റൈഡറുകള്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ എത്രയും വേ?ഗം യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
പുഷ്ബാക്ക് സീറ്റോട് കൂടിയ, ഇരുന്ന് യാത്രചെയ്യാനാവുന്ന ഈ സര്‍വ്വീസുകളില്‍ വേ?ഗത്തില്‍ എത്തിച്ചേരാനാകും. കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളും ഏര്‍പ്പെടുത്തുമെന്നും സി.എം.ഡി. അറിയിച്ചു. യാത്രക്കാര്‍ക്കായി 'ente KSRTC' ആപ്പില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























