കനത്ത മഴയില്‍ പ്രളയസമാനമായി എറണാകുളം നഗരം...... സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ കൊച്ചിയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി... ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, അത്താഘോഷം മഴയില്‍ മുങ്ങി, ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കനത്ത മഴയില്‍ പ്രളയസമാനമായി എറണാകുളം നഗരം...... സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ കൊച്ചിയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി...
എം.ജി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി. മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി. നിരവധി വീടുകള്‍ വെള്ളത്തിലായി. കടകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. എറണാകുളം ടൗണ്‍, ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കൊച്ചി യൂണിവേഴ്‌സിറ്റി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അഞ്ച് മണിക്കൂര്‍ കൊണ്ട് 10.2 സെന്റിമീറ്റര്‍ മഴ പെയ്തു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയും മഴയുടെ തീവ്രതകൂട്ടി.
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും 10.15ന് ആരംഭിക്കേണ്ട ഹൈക്കോടതിയുടെ സിറ്റിംഗ് 11 നാണ് തുടങ്ങാന്‍ കഴിഞ്ഞത്. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മുങ്ങിയതിനാല്‍ ബസുകള്‍ തൊട്ടടുത്ത പാലത്തില്‍ നിന്നാണ് സര്‍വീസ് നടത്തിയത്.
സ്വകാര്യബസുകള്‍ ഓടിയത് പേരിന് മാത്രമാണ്. മെട്രോ സര്‍വീസിനെ മഴ ബാധിച്ചില്ല. അഞ്ച് മണിവരെ 70,000 പേര്‍ യാത്രചെയ്തു. ഇന്നലെ ഓണപ്പരീക്ഷ മുടങ്ങിയ സ്‌കൂളുകളില്‍ സെപ്തംബര്‍ 12ന് വീണ്ടും പരീക്ഷയുണ്ടാകും.
താഴ്ന്ന പ്രദേശങ്ങളില്‍ വൈകിട്ടും വെള്ളം ഇറങ്ങിയിട്ടില്ല. ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ ചരിത്രപ്രസിദ്ധമായ അത്തച്ചമയം മഴയില്‍ മുങ്ങി. ഒമ്പത് മണിക്ക് ആരംഭിക്കേണ്ട ഘോഷയാത്ര മഴമാറിയ ശേഷം പതിനൊന്ന് മണിയോടെയാണ് നടത്തിയത്.
സെപ്തംബര്‍ മൂന്ന് വരെ ഒറ്റപ്പെട്ടനിലയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉരുള്‍പൊട്ടാനും സാദ്ധ്യത. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
്ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് സെപ്തം. 2: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍കോട ്‌സെപ്തം. 3: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറംഎറണാകുളം,കോട്ടയം
ജില്ലകളില്‍
അതേസമയം കനത്ത മഴ തുടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എറണാകുളം,കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
"
https://www.facebook.com/Malayalivartha
























