മാനവുംപോയി പണവും പോയി... വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ വൈറല്‍ ദമ്പതികള്‍ അറസ്റ്റില്‍; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്കു നിരന്തരം സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കി; ചാറ്റ് ചെയ്തത് ശരത്; ശബ്ദ സന്ദേശം നല്‍കിയത് ദേവു

73 കാരനായ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജിനെ അറസ്റ്റ് ചെയ്തിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. അതിന് പിന്നാലെ സംസ്ഥാനത്തും സമാന ഹണിട്രാപ്പ്. വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയടക്കം ആറ് പേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ശാന്തി ഹോംസ് ഹില്‍ വ്യൂവില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ വാപം പുതിയമൊട്ടമ്മല്‍ വീട്ടില്‍ ഗോകുല്‍ ദീപ് (29), കോട്ടയം രാമപുരം ആനന്ദഭവനില്‍ ശരത് എന്ന സിദ്ദു (24), തൃശൂര്‍ ഇരിങ്ങാലക്കുട കാവാലം സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണു ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ടി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയില്‍ എത്തിച്ചാണ് സംഘം പണവും സ്വര്‍ണവും തട്ടിയത്.
ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി പാലക്കാട് ടൗണ്‍ സൗത്ത് സ്‌റ്റേഷനില്‍ പരാതിനല്‍കി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്കു നിരന്തരം സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. ശരത്താണ് സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈനില്‍ സംസാരിച്ചത്. താല്‍പ്പര്യമുണ്ടെന്നു പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുല്‍ദീപ് ദമ്പതികളുമായി കരാറൂണ്ടാക്കി.
ദേവൂ വ്യവസായിക്കു ശബ്ദസന്ദേശങ്ങള്‍ അയച്ചുകൊടുത്തു. ശരത് ചാറ്റ് ചെയ്യുമ്പോള്‍ വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓണ്‍ലൈനിലൂടെ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്.
സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി.
സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാന്‍ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടര്‍ന്നാണ് കെണിയൊരുക്കിയത്. ചൂണ്ടയില്‍ കുരുങ്ങാന്‍ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ഫോണ്‍ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരില്‍ക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു.
അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂര്‍വം വാഹനത്തില്‍ യാക്കരയിലെ വീട്ടിലെത്തിച്ചു. ഇരുട്ടില്‍ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേര്‍ന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ എടുത്തു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയില്‍ പ്രാഥമികാവശ്യത്തിന് എന്ന മട്ടില്‍ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അതോടെയാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha
























