മാസായി നാവികസേന... ബ്രിട്ടീഷ് ഭരണത്തിനും കൊളോണിയല്‍ ഓര്‍മ്മകള്‍ക്കും വിടനല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കൊച്ചിയില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പതാക; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യും

ചൈന ഞെട്ടാനിരിക്കുന്നതേയുള്ളൂ. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യന്‍ നാവികസേന എത്തുകയാണ്. അതോടൊപ്പം ബ്രട്ടീഷുകാരുടെ അവസാന ഓര്‍മ്മകളും ഇല്ലാതാവുകയാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, സെപ്റ്റംബര്‍ രണ്ടിന് പതാകയും അനാച്ഛാദനം ചെയ്യുന്നത്. കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ്.
അതേസമയം രാവിലെ 9:30 നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ഐഎന്‍എസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുക. നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പതാകയാണ് നേവല്‍ എന്‍സൈന്‍. നിലവിലെ ഇന്ത്യന്‍ നേവല്‍ എന്‍സൈന്‍ ഒരു സെന്റ് ജോര്‍ജ്ജ് ക്രോസ് അടങ്ങിയ (വെള്ള പശ്ചാത്തലത്തില്‍, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണില്‍, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്.
ഇത് ബ്രിട്ടീഷ് കൊളോണിയല്‍ ഓര്‍മകളെ നിലനിര്‍ത്തുന്ന സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു. നാവിക സേനയില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു ചിഹ്നം പതാകയില്‍ ഉപയോഗിക്കുന്നത്.
അതേസമയം പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പ്പനചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്താണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ബ്യൂറോ രൂപകല്‍പ്പന ചെയ്തു ഈ കപ്പല്‍ തുറമുഖഷിപ്പിങ് ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡാണു നിര്‍മിച്ചത്. അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിര്‍മിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ കപ്പല്‍.
1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നല്‍കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിര്‍മിച്ചു നല്‍കിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പല്‍ ഉള്‍ക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ പ്രവര്‍ത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.
ഇന്ത്യയ്ക്ക് വലിയ ഭീഷണിയാകുന്ന ചൈനയെ സംബന്ധിച്ച് ഇത് തികച്ചും വെല്ലുവിളിയാണ്. ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ട ചൈനീസ് കപ്പലുകള്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. നാവിക സേനയില്‍ ഇന്ത്യുടെ കുതിച്ചു ചാട്ടം വലിയ നേട്ടമാണ്.
"
https://www.facebook.com/Malayalivartha
























