ഇന്ന് വിനായക ചതുര്‍ത്ഥി; ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി, കോവിഡ് നിമിത്തം നിറം മങ്ങിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന പുണ്യദിനം ആഘോഷമാക്കാനൊരുങ്ങി ഭക്തര്‍

ഇന്ന് വിനായക ചതുര്‍ത്ഥി; ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി, കോവിഡ് നിമിത്തം നിറം മങ്ങിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന പുണ്യദിനം ആഘോഷമാക്കാനൊരുങ്ങി ഭക്തര്‍.
ഗണപതി ഭഗവാന്റെ ജന്മദിനമെന്ന നിലയ്ക്ക് രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശ ചതുര്‍ത്ഥി. പുതിയ തുടക്കങ്ങളുടെയും വിഘ്‌നങ്ങള്‍ അകറ്റുന്നതിന്റെയും ദൈവമായി ഗണപതിയെ കണക്കാക്കപ്പെടുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ ഉത്സവം ഭദ്ര മാസത്തിലാണ് വരുന്നത്.
അതായത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന അതിഗംഭീര ആഘോഷങ്ങളാണ് വിനായ ചതുര്‍ത്ഥിയ്ക്കുള്ളത്.ആളുകള്‍ ഈ ഉത്സവത്തിനായി ദിവസങ്ങള്‍ മുന്‍പേ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കാറുണ്ട്.
ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം.
ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രന്‍ ഒരിക്കല്‍ പരിഹസിക്കുകയുണ്ടായി. ഇതോടെ ചന്ദ്രനെ ദര്‍ശിക്കുന്നവര്‍ക്ക് അപവാദം കേള്‍ക്കാന്‍ ഇടവരട്ടെ എന്ന് ഗണേശന്‍ ശപിച്ചു. പശ്ചാത്താപ വിവശനായ ചന്ദ്രന്‍ ഗണപതിയോട് ക്ഷമാപണം നടത്തുകയും ശാപമോക്ഷം നല്‍കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ചന്ദ്രന്റെ അഹങ്കാരം ശമിച്ചതായി ബോദ്ധ്യപ്പെട്ട ഗണനായകന്‍ ശാപമോക്ഷം നല്‍കി. എന്നാല്‍, വിനായക ചതുര്‍ത്ഥി ദിവസം മാത്രം ശാപത്തിന്റെ പ്രഭാവമുണ്ടാകുമെന്ന് ഗണപതി ചന്ദ്രനെ ഓര്‍മ്മിപ്പിച്ചു. ചതുര്‍ത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തില്‍ നിന്നും ഉടലെടുത്തതാണ്.
ചതുര്‍ത്ഥി ദിനത്തില്‍ ആരംഭിച്ച് അനന്ത ചതുര്‍ദശി വരെ നീണ്ടു നില്‍ക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ ആചരിക്കപ്പെടുന്നുണ്ട്.
വിഘ്‌നങ്ങള്‍ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതന്‍ ഗണപതിയുടെ പ്രധാന വഴിപാടുകളായ മോദകവും ലഡ്ഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളില്‍ ഭക്തര്‍ ധാരാളമായി നിവേദിക്കുന്നു. മള്ളിയൂര്‍, പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ ഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസങ്ങളില്‍ ദര്‍ശനം നടത്തുന്നത് വിഘ്‌നങ്ങള്‍ ഒഴിയാനും അഭീഷ്ട വരസിദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.
അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി വലിയ പന്തലുകള്‍ കെട്ടി അലങ്കരിച്ച് അതില്‍ ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നു. ഇവിടെ ധാരാളം ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടാറുമുണ്ട്.
" f
https://www.facebook.com/Malayalivartha
























