സ്‌കൂളില്‍ തുടങ്ങിയ പ്രണയം 22ാം വയസ്സില്‍ അവസാനിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.....

സ്‌കൂളില്‍ തുടങ്ങിയ പ്രണയം 22-ാം വയസ്സില്‍ അവസാനിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.....
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം അവസാനിപ്പിച്ചത് പെണ്‍കുട്ടിക്ക് താങ്ങാനായില്ല. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരനായ യുവാവാണ് അറസ്റ്റിലായത്. നോര്‍ത്ത് കീഴുപറമ്പ് കൈതമണ്ണില്‍ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.
പത്തു വര്‍ഷത്തോളം നീണ്ട പ്രണയം കൈവിട്ടതില്‍ മനംനൊന്ത് തൃക്കളയൂര്‍ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആറു മാസം മുന്‍പ് തൂങ്ങിമരിച്ചത്.
മന്യയുടെ കുടുംബത്തിന്റെ പരാതിയില്‍ അരീക്കോട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിയ അരീക്കോട് പൊലീസ് പറയുന്നതിങ്ങനെ:
എട്ടാം ക്ലാസ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറില്‍ ഇരു കുടുംബങ്ങളും ചേര്‍ന്നു നടത്തുകയും ചെയ്തു. തുടര്‍ന്ന് ജോലിയാവശ്യാര്‍ഥം ഗള്‍ഫിലേക്കു പോയ അശ്വിന്‍ പല പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ വഴക്കിട്ടശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ വഴക്കിട്ട ശേഷം വിവാഹബന്ധത്തില്‍ നിന്ന് അശ്വിന്‍ പിന്‍മാറിയതില്‍ മനംനൊന്ത് മന്യ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വിദേശത്തായിരുന്ന അശ്വിന്‍ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിനു ലഭിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇന്‍സ്‌പെക്ടര്‍ എം.അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























