ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്താന്‍ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്താന്‍ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ആഗ്രഹമുണ്ടെങ്കില്‍ തരൂര്‍ മത്സരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
'തരൂര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. അധ്യക്ഷനാവാന്‍ അദ്ദേഹം യോഗ്യനാണ്. ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ വിജയിക്കും' സുധാകരന്‍ അഭിപ്രായപ്പെട്ടു.
ജി-23 നേതാക്കളുടെ പ്രതിനിധിയായി ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha
























