തനിനിറം പുറത്തുകാട്ടി റിയാസ്, മിന്നൽ പരിശോധനയ്ക്ക് പിന്നാലെ പിഡബ്ല്യൂഡി അസി.എഞ്ചിനിയറെ സ്ഥലം മാറ്റി, പൊതുമരാമത്ത് മന്ത്രിയുടെ മിന്നൽ സന്ദർശനം ഉദ്യോഗസ്ഥർ സമയത്തിന് ഓഫീസിൽ വരുന്നില്ലെന്നും തോന്നുമ്പോൾ വന്നു പോകുന്നുവെന്നും നിരന്തരമുള്ള പരാതിയെത്തുടർന്ന്, റിയാസ് പണി തുടങ്ങി മക്കളേ...!!

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് ആൾ നമ്മൾ കരുതിയപോലെയല്ല. തകർന്ന പൊതുമരാമത്ത് റോഡുകൾ നന്നാക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്ന് ഇതുപോലെ റോഡുകൾ തകർന്നു തരിപ്പണമായ ഒരു കാലം ഏതായാലും മുമ്പുണ്ടായിട്ടില്ലെന്നും ഒക്കെയുള്ള നിരന്തമായ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് മന്ത്രി മുഹമ്മദ് റിയാസ്.
മന്ത്രി കസേര കിട്ടിയത് മുഖ്യമന്ത്രിയുടെ മരുമകൻ ആയതുകാെണ്ടാണെന്നും പാർട്ടിയിലെ മുതിർന്നവരെ വരെ എല്ലാം വെട്ടിമാറ്റി മരുമകന് പൊതുമരാമത്ത് വകുപ്പ് തന്നെ തളികയിൽ വച്ച് കൊടുത്തിട്ട് ഇപ്പോൾ എന്തായെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്ബ് വരെ വിമാർശിച്ചിരുന്നു. ഇപ്പോഴിതാ മിന്നൽ പരിശോധനയിലൂടെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം.
മിന്നൽ പരിശോധനാ സമയത്ത് ഓഫീസിൽ ഇല്ലാതിരുന്ന എഞ്ചിനീയറെയാണ് സ്ഥലം മാറ്റിയത്. പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. മിന്നൽ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയത്.
ഉദ്യോഗസ്ഥർ സമയത്തിന് ഓഫീസിൽ വരുന്നില്ലെന്നും തോന്നുമ്പോൾ വന്നു പോകുന്നു എന്നും നിരന്തരം പരാതിയെത്തുടർന്നായിരുന്നു റിയാസിന്റെ സന്ദർശനം.അനുമതി വാങ്ങാതെ അസി.എഞ്ചിനീയർ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം.
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എഞ്ചിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഓഫീസിൽ ജീവനക്കാർ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു മുഹമ്മദ് റിയാസിൻെറ പരിശോധന. ഒരു അസി.എഞ്ചിയർ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. രണ്ട് ജീവനക്കാർ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍
അവിടെ ഉണ്ടായിരുന്നത്. അസി. എഞ്ചിനിയറും, ഓവർ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാർ അറിയിച്ചുവെങ്കിലും രേഖകളൊന്നും തന്നെ ഓഫീസിലില്ലെന്ന് മന്ത്രിക്ക് വ്യക്തമായി. അറ്റഡൻറസ് ബുക്കോ, മൂവ് മെൻറ് രജിസ്റ്ററോ ഹാജരാകാത്തതിനെ തുടർന്ന് ചീഫ് എഞ്ചിനിയറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഇത് എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha
























