സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും.. പത്ത് ഡാമുകളിൽ റെഡ് അലർട്ട്....എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്!! നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.....

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴക്ക് കാരണം. എറണാകുളം, കോട്ടയം, ജില്ലകളുടെ മലയോര മേഖലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴയുണ്ടായി. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഓരോ ഷട്ടറും 60 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും മലപ്പുറത്തുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറുജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെന്റീ മീറ്റർ ഉയർത്തി. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുന്നത്. ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. അതേസമയം, കുട്ടനാട് മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി.
https://www.facebook.com/Malayalivartha
























