വടവാതൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചിങ്ങവനത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. ഇയാൾ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചിങ്ങവനം വലിയപറമ്പിൽ പരേതനായ വി.എസ്. ശ്രീകുമാറിന്റെ മകൻ വി.എസ്. ശ്രീനാഥ് (38) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വടവാതൂർ മിൽമയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. പിന്നാലെ അപകടത്തെ തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെ 7.30 ഓടെയായിരുന്നു മരണം.
തുടർന്ന് മണർകാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സ്വകാര്യ ആയുർവേദ മെഡിക്കൽ റെപ്പായിരുന്നു യുവാവ്. മാതാവ്: ശോഭ. സഹോദരി: ശ്യാമ വിജയ്. സംസ്കാരം ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടക്കും.
https://www.facebook.com/Malayalivartha